കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടില്‍ പാമ്പ് കയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടില്‍ പാമ്പിനെ കണ്ടെത്തിയത്. അഞ്ചടിയോളം നീളമുള്ള ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ആശങ്കയിലായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ച പ്രകാരം വൈല്‍ഡ് ലൈഫ് എസ്ഒഎസ് സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായതെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകള്‍ക്കിടയിലാണ് പാമ്പ് ഒളിച്ചിരുന്നത്.
ഈ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ വിഷമുള്ളവയല്ല. കായലുകള്‍, നദികള്‍, കുളങ്ങള്‍, അഴുക്കുചാലുകള്‍, കൃഷിഭൂമികള്‍, കിണറുകള്‍ തുടങ്ങിയ ജലാശയങ്ങളിലാണ് ചെക്കര്‍ഡ് കീല്‍ബാക്ക് പ്രധാനമായും കാണപ്പെടുന്നത്. വന്യജീവി (സംരക്ഷണം) നിയമം, 1972 ലെ ഷെഡ്യൂള്‍ രണ്ട് പ്രകാരം ഈ ഇനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
English Summary: Snake found in Home Minister Amit Shah’s house
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.