27 April 2024, Saturday

Related news

April 24, 2024
April 22, 2024
April 20, 2024
April 20, 2024
April 13, 2024
April 12, 2024
April 11, 2024
March 30, 2024
March 28, 2024
March 20, 2024

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 12:38 pm

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം കനക്കുന്നതിനിടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നിയമത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.അധികാരത്തില്‍ എത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങൾ നിയമത്തിനെതിരെ ശക്തമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ രംഗത്തെത്തിയത്.

ഒരിക്കലും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ പോകേണ്ടി വന്ന ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് നിയമം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താനിലില്‍ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് അത് 3.7 ശതമാനമായി ചുരുങ്ങി. ബാക്കി ഹിന്ദുക്കള്‍ മത പരിവര്‍ത്തനത്തിന് വിധേയരാവുകയാണ് ചെയ്തത്’, അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്താനില്‍ ആകെ 500 ഹിന്ദുക്കള്‍ മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം മുസ്‌ലിം വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പൗരത്വം നല്‍കാന്‍ മാത്രമാണ് നിലവില്‍ വ്യവസ്ഥയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary: 

Amit Shah reit­er­at­ed that he will not back down from the Cit­i­zen­ship Amend­ment Act

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.