December 3, 2023 Sunday

Related news

December 3, 2023
December 1, 2023
November 29, 2023
November 26, 2023
November 24, 2023
November 21, 2023
November 21, 2023
November 9, 2023
November 9, 2023
November 5, 2023

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സൈനികന്‍ അറസ്റ്റിലായി

Janayugom Webdesk
ബറേലി
December 2, 2022 10:22 am

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ജാട്ട് റെജിമെന്റിലെ സൈനികനെ ബറേലി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബറേലിയിലെ ജാട്ട് റെജിമെന്റിലെ കോൺസ്റ്റബിളായ ആകാശ് എന്നയാളാണ് അറസ്റ്റിലായത്.

ബറേലിയിലെ കാന്റ് പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളായ ശിഖ ഇയാളുടെ ഭാര്യ. കൊല്ലപ്പെട്ട ശിഖയെ സെപ്റ്റംബർ 15 ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്നുമുതൽ ആകാശ് ഒളിവിലായിരുന്നു. 75 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആകാശ് അറസ്റ്റിലായത്. 

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ശിഖ വിഷം കഴിച്ചതായി കണ്ടെത്തിയിരുന്നു, ശരീരത്തിൽ മുറിവേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

Eng­lish Sum­ma­ry: Sol­dier arrest­ed for ki lling his wife

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.