26 April 2024, Friday

Related news

March 15, 2024
March 3, 2024
February 13, 2024
February 7, 2024
October 1, 2023
September 24, 2023
September 20, 2023
September 12, 2023
July 3, 2023
April 24, 2023

ആദിവാസി മേഖലയിലെ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രത്യേക നിയമനം

Janayugom Webdesk
തിരുവനന്തപുരം
April 6, 2022 7:24 pm

ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ പിഎസ്‍സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കും. അഞ്ഞൂറോളം ഒഴിവുകളാണ് നിലവിലുള്ളത്. പൊതുവിഭാഗത്തിൽ നിന്നുളള പ്രത്യേക നിയമനവും വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്.

എസ്എസ്എൽസിയാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്എസ്എൽസികോഴ്സ് പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യത ഉള്ളവർക്ക് രണ്ട് വിഭാഗത്തിലും അപേക്ഷിക്കാൻ സാധിക്കും. അവിവാഹിതയായ അമ്മമാർക്കും അവരുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും മുൻഗണന ലഭിക്കും.

പിഎസ്‍സി യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രൊഫൈൽ ഇല്ലാത്തവർക്ക് പിഎസ്‍സി വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി സ്വന്തം പ്രൊഫൈൽ നിർമ്മിക്കാം. അപേക്ഷയോടൊപ്പം തന്നെ ആവശ്യമായ രേഖകളും സമർപ്പിക്കണം. വനപ്രദേശങ്ങളിൽ താമസിച്ച് വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വ്യക്തിയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണം. ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന ആളാണെങ്കിൽ അതു സംബന്ധിച്ച സാക്ഷ്യപത്രവും ഹാജരാക്കണം. 

രേഖകൾ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വരെ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷാതീയതി വരെ കമ്മിഷൻ നിശ്ചിയിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണത്തിനനുസൃതമായി പ്രാഥമിക പരീക്ഷ ആവശ്യമായി വന്നാൽ ഓഗസ്റ്റ് മാസം നടത്തും. കായികക്ഷമതാപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

Eng­lish Summary:Special appoint­ment of Beat For­est Offi­cer for trib­al can­di­dates in trib­al areas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.