29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 18, 2025
March 17, 2025
March 15, 2025
February 26, 2025
February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 12, 2025

മുഹമ്മദ് മുഹ്സിൻ MLA നായകനായ ചിത്രം ‘തീ’ യുടെ പ്രത്യേക പ്രദർശനം 22–02-22 ചൊവ്വാഴ്ച വൈകീട്ട് 5.30 ന് നിയമസഭാ ഹാളിൽ !

Janayugom Webdesk
February 21, 2022 9:16 pm

ഒട്ടേറെ പുതുമകളും പ്രത്യേകതകളും മനോഹരഗാനങ്ങളും കൊണ്ട് ശ്രദ്ധനേടിയ ചലചിത്രം ‘തീ’ യുടെ ആദ്യ പ്രദർശനം, നിയമസഭാ ഹാളിൽ സഭാംഗങ്ങൾക്കും വിവിധ രാഷ്ട്രീയ- കക്ഷി നേതാക്കൾക്കും ചലചിത്ര താരങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വേണ്ടി നടത്തും.
യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിച്ച്, അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ മുഹമ്മദ് മുഹസിൻ MLA യ്ക്കു പുറമേ സി.ആർ. മഹേഷ് MLA, കെ.സുരേഷ് കുറുപ്പ് Ex MLA, കെ.സോമപ്രസാദ് MP തുടങ്ങിയവരും ഇന്ദ്രൻസ്, ഋതേഷ്, പ്രേംകുമാർ, സാഗര, വിനു മോഹൻ, രമേഷ് പിഷാരടി, ഉല്ലാസ് പന്തളം, അരിസ്റ്റോ സുരേഷ്, കോബ്ര രാജേഷ്, ജയകുമാർ(തട്ടീം മുട്ടീം ഫെയിം), രശ്മി അനിൽ, സോണിയ മൽഹാർ, വി.കെ. ബൈജു തുടങ്ങിയ പ്രസിദ്ധ താരങ്ങളും വ്യത്യസ്ത മേഖലകളിലെ ശ്രദ്ധേയരായ പി.കെ. മേദിനി, ഉണ്ണി മേനോൻ, സി.ജെ. കുട്ടപ്പൻ, നാസർ മാനു, സൂസൻ കോടി, ഡോൾഫിൻ രതീഷ് തുടങ്ങിയവരും മത്സരിച്ചഭിനയിക്കുന്നു.
നന്മകളുടെ നിരവധി സന്ദേശങ്ങളുള്ള ഈ ചിത്രം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് സഭാംഗങ്ങൾക്കായി നടത്തുന്ന പ്രത്യേക പ്രദർശനത്തിൽ എം.എ.ബേബി, വി.എം.സുധീരൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ നേതാക്കളും പ്രസിദ്ധ ചലചിത്ര താരങ്ങളും മറ്റും അതിഥികളായി എത്തും.

 

Eng­lish Sum­ma­ry: Spe­cial screen­ing of Moham­mad Muhsin MLA star­rer ‘Thee’ on 22–02-22 on Tues­day at 5.30 pm in the Assem­bly Hall!

 

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.