28 April 2024, Sunday

Related news

April 27, 2024
April 26, 2024
April 17, 2024
April 16, 2024
April 16, 2024
April 15, 2024
April 15, 2024
April 11, 2024
April 10, 2024
April 10, 2024

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി : വിധി ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2023 10:18 am

ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അനുച്ഛേദത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടൊയെന്ന് മുഖ്യചോദ്യമാണ് കോടതി പരിശോധിക്കുന്നത്.

സംസ്ഥാനമായിരുന്ന കശ്മീരിനെ രണ്ട് കേന്ദ്ര പ്രദേശങ്ങളായി വിഭജിച്ചതിന്റെ ഭരണഘടനാ സാധുതയും നോക്കും.ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ എസ്‌ കെ കൗൾ, സഞ്‌ജീവ്‌ ഖന്ന, ബി ആർ ഗവായ്‌, സൂര്യകാന്ത്‌ എന്നിവരുൾപ്പെട്ട ബെഞ്ചാണ്‌ ഹർജികൾ കേട്ടത്‌. 16 ദിവസം നീണ്ട വാദത്തിനുശേഷം സെപ്‌തംബർ അഞ്ചിനാണ്‌ വിധി പറയാൻ മാറ്റിയത്‌. ഇതിനിടെ കഴിഞ്ഞദിവസം ജമ്മു കശ്‌മീർ പുനഃസംഘടനാ നിയമത്തിൽ വീണ്ടും ഭേദഗതികൾ വരുത്തിയുള്ള ബില്ലുകൾ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. 2019‑ലാണ് കേന്ദ്ര സർക്കാർ കശ്‌മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. 

താൽകാലിക സ്വഭാവമാമായിരുന്നു 370–-ാം അനുച്ഛേദം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത്‌ ജമ്മു ‑കശ്‌മീർ ഭരണഘടനാ നിർമാണസഭയായിരുന്നു. 1951 മുതൽ 1957 വരെ തുടർന്ന ഭരണഘടനാ നിർമാണസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അതോടെ ഇതിന്‌ സ്ഥിരസ്വഭാവം കൈവന്നു. സംസ്ഥാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ നിയമസഭയുടെ അനുമതി വേണം. അതില്ലാതെയാണ്‌ ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌.

സംസ്ഥാനത്തെ ഒരിക്കലും കേന്ദ്രഭരണ പ്രദേശമാക്കാനാകില്ലഹര്‍ജിക്കാര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുച്ഛേദം 370 റദ്ദാക്കിയതിലെ സുപ്രീംകോടതി ഉത്തരവ് രാജ്യത്തിന്റെയും, ജമ്മുകശ്മീരിന്റെയും താല്‍പര്യത്തിന് വരുദ്ധമാകുമെന്നാണ് സൂചനയെന്ന് കേന്ദ്ര സർക്കാർ അനുച്ഛേദം 370 റദ്ദാക്കിയതിലെ സുപ്രീംകോടതി ഉത്തരവ്‌ രാജ്യത്തിന്റെയും ജമ്മുകശ്‌മീരിന്റെയും താൽപ്പര്യത്തിന്‌ വിരുദ്ധമാകുമെന്നാണ്‌ സൂചനയെന്ന്‌ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. റദ്ദാക്കൽ അംഗീകരിക്കുന്നതാവും വിധിയെന്ന സൂചനകൾ ലഭിച്ചുതുടങ്ങി. പ്രതിപക്ഷ പാർടി പ്രവർത്തകരുടെ പേരടങ്ങിയ പട്ടികകൾ പൊലീസ്‌ സ്‌റ്റേഷനുകളിൽ കൈമാറുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വിധി ജമ്മു കശ്‌മീരിന്‌ അനുകൂലമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷയെന്ന് നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. 

Eng­lish Summary:
Spe­cial Sta­tus of Jam­mu and Kash­mir: Ver­dict today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.