26 April 2024, Friday

കെ സി ലിതാരയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2022 2:25 pm

ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഇതുവരെ തെളിവുകളൊന്നും കണ്ടെത്താനായില്ല. ലിതാരയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ഇതിനായി വിദഗ്ധരുടെ സഹായം തേടുമെന്നും അന്വേഷണ സംഘത്തലവന്‍ പറഞ്ഞു. ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്നാണ് ലിതാരയുടെ കുടുംബം ആരോപിക്കുന്നത്. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പ്രതികരിച്ചു.

Eng­lish sum­ma­ry; A spe­cial team has launched an inves­ti­ga­tion into the death of KC Lithara

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.