14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
October 10, 2024
October 6, 2024
October 3, 2024
October 3, 2024
October 3, 2024
October 3, 2024
October 1, 2024
September 30, 2024
September 28, 2024

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം: ഓസീസിനെ വീഴ്ത്തി ലങ്ക

Janayugom Webdesk
June 22, 2022 9:25 pm

മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം. കങ്കാരുക്കളെ നാല് റൺസിന് പരാജയപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. സ്കോർ: ശ്രീലങ്ക 49 ഓവറിൽ 258 റൺസ്; ഓസ്ട്രേലിയ 50 ഓവറിൽ 254 റൺസ്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3–1 ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49 ഓവറിൽ 258 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ ചാരിത് അസലങ്കയും (110) അർധസെഞ്ചുറി നേടിയ ധനഞ്ജയ ഡിസിൽവയുമാണ് (60) ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണർ 99 റൺസുമായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 30 വര്‍ഷത്തിനിടെ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക സ്വന്തം മണ്ണിൽ നേടുന്ന ആദ്യ പരമ്പര ജയമാണിത്.
ആദ്യ മത്സരം പരാജയപ്പെട്ട ശേഷം അടുത്ത മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു. 192 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ പരാജയത്തിലേക്ക് നീങ്ങിയ ഓസീസിനെ വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് തിരികെക്കൊണ്ടുവന്നത്. എന്നാൽ നാലു റൺസകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.
eng­lish sum­ma­ry;  Sri Lan­ka Australia
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.