18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 6, 2025
March 4, 2025
December 10, 2024
December 3, 2024
December 1, 2024
October 4, 2024
May 27, 2024
April 22, 2024
April 11, 2024
April 9, 2024

സ്റ്റാലിന്‍ ഡല്‍ഹിയില്‍; കെജ്‌രിവാളുമായി കൂടിക്കാഴ്ച

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2022 10:26 am

തമിഴ്നാട് മുഖ്യമന്ത്രിഎം കെ സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഇന്ന് കൂടികാഴ്ച്ച നടത്തും.വെസ്റ്റ് വിനോദ് നഗറില്‍ രാവിലെ 11 മണിക്കാണ് കൂടികാഴ്ച്ച.

ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്റ്റാലിന് മതിപ്പുണ്ടെന്നും ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ സ്റ്റാലിന്‍ ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഹല്ല ക്ലിനിക്കുകളും സന്ദര്‍ശിക്കും.

മൊഹല്ല ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രീ- പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികളുമായും ഹാപ്പിനസ് ക്ലാസ് ദേശഭക്തി ക്ലാസിലെ’ വിദ്യാര്‍ത്ഥികളുമായും സ്റ്റാലിന്‍ സംവദിക്കും. ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും പിയുഷ് ഗോയലുമായും സ്റ്റാലിന്‍ കൂടികാഴ്ച്ച നടത്തിയേക്കും.

Eng­lish Summary:Stalin in Del­hi; Meet­ing with Kejriwal

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.