3 May 2024, Friday

തുറിച്ചുനോക്കി: കുട്ടിശങ്കരനെതിരെ എല്‍കെജി വിദ്യാര്‍‍ത്ഥിയുടെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ പരിഹാരം കണ്ടെത്തിയത് ഇങ്ങനെ…

Janayugom Webdesk
ഇടുക്കി
April 12, 2023 2:08 pm

ആന തുറിച്ചുനോക്കുന്നുവെന്ന എല്‍കെജി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കി. നെടുങ്കണ്ടം പച്ചടി എസ്എൻഎൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയാണ് ആന തുറിച്ചുനോക്കിയെന്നുപറഞ്ഞ് ഹെഡ്മാസ്റ്ററിന് പരാതി നല്‍കിയത്.

സ്കൂള്‍ വളപ്പിലെ കൊമ്പനാന സ്ഥിരമായി തന്നെ ‘തുറിച്ചുനോക്കുന്നു’ എന്നായിരുന്നു പരാതി. സ്കൂളിലെ പൂർവ വിദ്യാർഥികളായ 13 സൈനികർ 2 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്കൂൾ വളപ്പിൽ 10 അടി ഉയരവും 600 കിലോ തൂക്കവുമുള്ള കൊമ്പന്റെ ഭീമൻ ശിൽപം സ്ഥാപിച്ചത്. കൊമ്പന് സ്കൂൾ അധികൃതർ പച്ചടി കുട്ടിശങ്കരൻ എന്നു പേരുമിട്ടു. ആന വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് എൽകെജിക്കാരി പരാതിയുമായെത്തിയത്.
പ്രശ്‍നം മനസിലാക്കിയ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് കുട്ടിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. 

ആനയ്ക്ക് ജീവനില്ലെന്നും അതൊരു ശിൽപമാണെന്നും പ്രധാനധ്യാപകന്‍ കുട്ടിയെ ബോധ്യപ്പെടുത്തി. ആനയുടെ ശിൽപത്തിനടുത്ത് വിദ്യാർഥിനിയെ എടുത്തു കൊണ്ടുപോയി ഭയം മാറ്റിയതോടെ കുട്ടിയും സ്‌കൂൾ അധികൃതരും ഹാപ്പി. പച്ചടി എസ്എൻഎൽപി സ്കൂൾ കെട്ടിടം ഹെടെക് വിദ്യാലയമാക്കി നവീകരിച്ചപ്പോഴാണ് സ്കൂളിലെ പൂർവ വിദ്യാർഥികളും സൈനികരും ചേർന്ന് സ്കൂൾ വളപ്പിൽ ഉഗ്രൻ ആനശിൽപം ഒരുക്കിയത്. 

Eng­lish Sum­ma­ry: Star­ing: This is how the school author­i­ties found a solu­tion to the LKG stu­den­t’s com­plaint against Kut­ti Shankaran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.