1 May 2024, Wednesday

Related news

April 27, 2024
March 26, 2024
December 28, 2023
November 29, 2023
November 21, 2023
November 20, 2023
October 10, 2023
September 30, 2023
August 20, 2023
August 18, 2023

മിണ്ടാപ്രാണിയോടും കണ്ണില്ലാത്ത ക്രൂരത;അറവുകാരന്‍ നായയെ വെട്ടി,രക്തമൊലിപ്പിച്ച് നെട്ടോട്ടം

Janayugom Webdesk
August 19, 2021 12:48 pm

കണ്ണൂര്‍ ചേപ്പറമ്പില്‍ തെരുവ് നായയെ വെട്ടിക്കൊന്നു.കോഴിക്കടയിലെ അറവുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് നായയോട് ഈ കൊടുംക്രൂരത നടത്തിയത്.ചോരയൊലിച്ച് നായ നാട്ടീലൂടെ ഓടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട് . 

മാരകമായി മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
eng­lish summary;street Dog hacked to death in Kannur
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.