26 April 2024, Friday

Related news

December 22, 2023
April 23, 2023
April 19, 2023
April 17, 2023
December 13, 2022
November 2, 2022
October 21, 2022
October 19, 2022
September 24, 2022
September 21, 2022

പുല്‍വാമ ആക്രമണം ആഘോഷിച്ച വിദ്യാര്‍ത്ഥിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

Janayugom Webdesk
ബെംഗളൂരു
November 2, 2022 4:11 pm

2019ൽ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണം ആഘോഷിച്ച എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഫായിസ് റഷീദ് (22) എന്ന എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയെയാണ് അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. പുല്‍വാമ ആക്രമണത്തിനുപിന്നാലെ ഇന്ത്യന്‍ സൈനികരെ അധിക്ഷേപിച്ചും ആക്രമണത്തെ പിന്തുണച്ചും ഇയാള്‍ ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചതായി കോടതി കണ്ടെത്തി.
അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് ജഡ്ജി (എൻഐഎ കേസുകളുടെ വിചാരണയ്ക്കുള്ള പ്രത്യേക ജഡ്ജി) ജഡ്ജി ഗംഗാധര സിഎം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയ്ക്ക് 19 വയസായിരുന്നു പ്രായം, മൂന്നര വർഷമായി ഇതേ കേസില്‍ റാഷിദ് കസ്റ്റഡിയിലാണ്. കേസില്‍ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), സെക്ഷൻ 201 എന്നിവ പ്രകാരം റാഷിദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
2019ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Stu­dent who cel­e­brat­ed Pul­wa­ma attack sen­tenced to five years in jail

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.