25 December 2024, Wednesday
KSFE Galaxy Chits Banner 2

ശുഭ വയനാടിന്റെ ‘ഒറ്റ പെങ്ങൾ’

റഹിം പനവൂർ
September 18, 2023 4:12 pm

കേരള വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ ശുഭ വയനാട് അവതരിപ്പിച്ച ‘ഒറ്റ പെങ്ങൾ’ എന്ന സ്ത്രീ ശാക്തീകരണ നാടകം നാടക ലോകത്ത് ചര്‍ച്ചയാകുന്നു. ശക്തമായ ആശയങ്ങൾ കൊണ്ട് കരുത്താർജിച്ച മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൂടെ ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളാണ് നാടകം ചൂണ്ടിക്കാട്ടുന്നത്. ശുഭ അവതരിപ്പിച്ച ദ്രൗപതി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. 

കൗരവരുടെയും പാണ്ഡവരുടെയും ഒറ്റ പെങ്ങളായ എന്നാൽ ഇതിഹാസങ്ങളിൽ ഇടം കിട്ടാതെ പോയ മഹാഭാരത കഥയിൽ ആരും കൈകാര്യം ചെയ്യാത്ത ദുശള എന്ന കഥാപാത്രത്തെ വളരെ കൈയടക്കത്തോടെ അവതരിപ്പാക്കാന്‍ ഷെരീഫ് പാങ്ങോട് കഴിഞ്ഞിട്ടുണ്ട്. നാടകരചയിതാവിന്റെ ശ്രമത്തെ പൂർണ രൂപത്തില്‍ രംഗത്ത് അവതരിപ്പിക്കാന്‍ ശുഭ വയനാടിനും സാധിച്ചു. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥയാണ് ദുശളയിലൂടെ നാടകകൃത്ത് പ്രേക്ഷകരിലെത്തിക്കുന്നത്. ഒറ്റ പെങ്ങൾ എന്ന നാടകം രചിച്ചത് ഷെരീഫ് പാങ്ങോട് ആണ്. 

കാര്യവട്ടം ശ്രീകണ്ഠൻ നായർ സംവിധാനം ചെയ്ത ഒരു സീരിയൽ ദുരന്തം ആണ് ഓണാഘോഷ പരിപാടിയിൽ ശുഭ വയനാട് അഭിനയിച്ച മറ്റൊരു നാടകം. ഇതിൽ പാൽക്കാരിയുടെ വേഷമാണ്. ഒരേ ദിവസം, ഒരേ സ്റ്റേജിൽ ഒറ്റപെങ്ങൾ ദുശ്ശളയെയും പാൽക്കാരിയെയും അതി ഗംഭീരമായി അവതരിപ്പിക്കാൻ ശുഭ വയനാടിനു കഴിഞ്ഞിട്ടുണ്ട്.
നാടകത്തോടൊപ്പം സിനിമയിലും ഷോർട്ട് ഫിലിമിലും പരസ്യ ചിത്രത്തിലും ശുഭ അഭിനയിക്കുന്നുണ്ട്. ഗായികയും സംവിധായകയും കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തകയും നല്ലൊരു സംഘാടകയുമാണ് ശുഭ. കലയോടുള്ള അർപ്പണബോധവും കഠിനാധ്വാനവും ആണ് ശുഭ വയനാടിന്റെ കരുത്ത്. നാടകരംഗത്ത് 250 ഓളം വേദികൾ പിന്നിട്ട ശുഭ വയനാടിന് നാടകത്തോട് ഏറെ പ്രതിബദ്ധതയാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.