26 April 2024, Friday

ശുചിത്വ സാഗരം പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
August 17, 2022 11:16 pm

കടലും കടല്‍ത്തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി ഒമ്പത് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് മറ്റ് തീരദേശ ജില്ലകളില്‍ കൂടി നടപ്പാക്കുന്നത്. അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മത്സ്യബന്ധനയാനങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനു പ്രത്യേക ബാഗുകള്‍ നല്‍കും. നീണ്ടകരയില്‍ ഇതുവരെ 8671 ബാഗുകള്‍ ഇങ്ങനെ വിതരണം ചെയ്തു. ഇതില്‍ 6405 ബാഗുകള്‍ നിറയെ പ്ലാസ്റ്റിക്ക് മാലിന്യം അവര്‍ കടലില്‍നിന്നു ശേഖരിച്ചു. പദ്ധതി തുടങ്ങിയ 2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ മേയ് വരെ 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നീക്കിയത്. ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്, സാഫ്, ശുചിത്വമിഷന്‍, എന്‍ഇടിഎഫ്ഐഎസ്എച്ച് നേതൃത്വത്തിലാണ് ശുചിത്വ സാഗരം പദ്ധതി നടപ്പാക്കുന്നത്.

Eng­lish Summary:suchithwa sara­garam project to more districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.