നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. 2022–23 വിളവെടുപ്പ് വര്‍ഷത്തില്‍ ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണ നെല്ലിന്റെ കുറഞ്ഞ താങ്ങുവില 1940ല്‍ നിന്നും 2040 രൂപയാകും.
ഗ്രേഡ് എ നെല്ലിന്റെ താങ്ങുവില കഴിഞ്ഞ വര്‍ഷം 1960 ആയിരുന്നത് ഈ വര്‍ഷം 2060 ആയി വര്‍ധിപ്പിച്ചു. പയറിന് 7275ല്‍ നിന്നും 7775, ഉഴുന്ന് 6300ല്‍ നിന്നും 6600, തുവര പരിപ്പിന് കഴിഞ്ഞ വര്‍ഷം 6300 ആയിരുന്നത് 6600 രൂപയായും ഈ വര്‍ഷം വര്‍ധിപ്പിച്ചതായും കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
English Summary: Support price of paddy increased
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.