27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 16, 2024
May 8, 2024
April 1, 2024
April 1, 2024
March 11, 2024
March 5, 2024
February 27, 2024
February 27, 2024
February 13, 2024
December 4, 2023

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കും

Janayugom Webdesk
കോഴിക്കോട്
February 9, 2022 9:17 am

തൃശൂർ കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരുമായി ചർച്ച നടത്താൻ തൃശൂർ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.

കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്ന സംഭവമാണ്. ജനങ്ങളുടെ ആവശ്യം ന്യായമായതാണ്. ശാശ്വത പരിഹാരം നിലവിലെ സംവിധാനം കൊണ്ട് സാധ്യമാകുന്നില്ലെങ്കിൽ ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പുത്തൻചിറ സ്വദേശി കച്ചട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയ എന്ന അഞ്ചു വയസുകാരിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് നിഖിലിനും അമ്മയുടെ അച്ഛൻ ജയനും പരിക്കേറ്റു. ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് കണ്ണൻകുഴിയിൽ എത്തിയതായിരുന്നു ഇവർ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.

eng­lish summary;Ten lakh rupees will be giv­en to the fam­i­ly of the child who died in the ele­phant attack

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.