ഇന്ത്യ‑പാക്ക് അതിർത്തിയിൽ ഭീകരർ നുഴഞ്ഞുകയറുന്നതിനായി നിർമിച്ച ഭൂഗർഭ തുരങ്കം കണ്ടെത്തി. അതിർത്തിരക്ഷാ സേനയാണ് സാംബ മേഖലയിൽ തുരങ്കം കണ്ടെത്തിയത്. രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞ് കയറ്റത്തിനിടെയാണ് ഇവരെ സേന വധിച്ചത്.
ബോർഡർ ഔട്ട്പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം കണ്ടെത്തിയത്. പാക്കിസ്ഥാൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. തുരങ്കത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇരുട്ടായതിനാൽ വിശദമായ തെരച്ചിൽ നടത്താൻ കഴി ഞ്ഞില്ലെന്നും അടുത്തദിവസം പരിശോധന നടത്തുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.
English Summary:Terrorist-built tunnel found on Indo-Pak border
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.