18 April 2025, Friday
KSFE Galaxy Chits Banner 2

ഓണ്‍ലൈന്‍ ഗെയിം കളിച്ച് 16 വയസുകാരന്‍ കളഞ്ഞത് 36 ലക്ഷം രൂപ

Janayugom Webdesk
ഹൈദരാബാദ്
June 4, 2022 7:52 pm

ഓൺലൈൻ ഗെയിം കളിച്ച് 16 വയസുകാരന് നഷ്ടമായത് 36 ലക്ഷം രൂപ. ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി തന്റെ മുത്തച്ഛന്റെ മൊബൈൽ ഫോണിൽ സൗജന്യ ഫയർ ഗെയിമിങ് ആപ്പ് ഡൗൺലോഡ് ചെയ്ത് എടുക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആദ്യം 1500 രൂപയും പിന്നീട് 10000 രൂപയും നല്‍കി. ഗെയിമുകൾക്ക് അടിമയായതോടെ പലപ്പോഴായി വീട്ടുകാരറിയാതെ ലക്ഷങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. പരേതനായ പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് തട്ടിപ്പിനിരയായ കുട്ടി. 

കുട്ടിയുടെ അമ്മ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. രണ്ടു ബാങ്കുകളിലായി നിഷേപിച്ച തുകയാണ് നഷ്ടമായത്. ഇതോടെ യുവതി സൈബർ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് നഷ്ടമായതെന്ന് യുവതി പൊലിസിനോട് പറഞ്ഞു. 

Eng­lish Sum­ma­ry: The 16-year-old lost Rs 36 lakh by play­ing an online game

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.