25 April 2024, Thursday

Related news

March 19, 2024
January 15, 2024
December 24, 2023
November 13, 2023
November 13, 2023
November 7, 2023
November 6, 2023
November 5, 2023
November 4, 2023
November 3, 2023

ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും വളരെ മോശം സ്ഥിതിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2021 10:07 pm

വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും ‘വളരെ മോശം’ നിലവാരത്തിലെത്തിയെന്ന് സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് (സഫര്‍) അറിയിച്ചു. ഇന്നലെ രാവിലെയോടെ നഗരത്തിലെ വായുഗുണനിലവാര സൂചിക(എക്യുഐ) 309ല്‍ എത്തി.

എന്നാൽ ഗുരുഗ്രാമിലെ വായുഗുണനിലാവാരം മെച്ചപ്പെട്ട് 301 എന്ന നിലയിലെത്തി. മുമ്പ് ഇവിടെ വായുഗുണനിലവാര സൂചിക ഗുരുതരമെന്ന നിലവാരത്തിലായിരുന്നു. എന്നാല്‍ നോയിഡയിലെ വായുഗുണനിലവാര സൂചിക മാറ്റമില്ലാതെ തുടരുകയാണ്.

വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന നാല് ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടുവാന്‍ ഉത്തരവിറക്കി. ഡല്‍ഹി സര്‍ക്കാരും നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. നിലവില്‍ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശന വിലക്കുണ്ട്. ആവശ്യ വസ്തുക്കള്‍ കൊണ്ടു വരുന്ന ട്രക്കുകള്‍, സിഎന്‍ജി, ഇലക്ട്രിക്ക് ട്രക്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവേശനാനുമതി.

ഡൽഹിയിൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർമ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് ന​വം​ബ​ർ 24 ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു. നി​ർമ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ തൊ​ഴി​ലാളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെന്നും സു​പ്രീം കോ​ട​തി നിർദ്ദേശിച്ചിരുന്നു. നി​ർമ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന എന്നീ സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്ക​ണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പി​രി​ക്കു​ന്ന ലേ​ബ​ർ സെ​സി​ൽ​നി​ന്നു ശ​മ്പ​ള ബോ​ർ​ഡ് നിശ്ച​യി​ച്ചി​ട്ടു​ള്ള മി​നി​മം വേ​ത​നം ന​ൽ​ക​ണമെന്നാണ് നിർദ്ദേശം.

Eng­lish Summary:The air qual­i­ty index in Del­hi is again in a very bad state
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.