18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 17, 2025
March 16, 2025
March 15, 2025
March 15, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 13, 2025

വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി

Janayugom Webdesk
മഥുര
April 29, 2022 5:57 pm

യുപിയില്‍ വിവാഹ ചടങ്ങിനിടെ വധുവിനെ കാമുകന്‍ വെടിവച്ച് കൊലപ്പെടുത്തി. മഥുര നൗജീല്‍ മേഖലയിലെ മുബാരിക്പുര്‍ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനിടെ ജയ്മാല ചടങ്ങ് അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് വധുവായ കാജല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുവതിയും പ്രതിയും നേരത്തെ അടുപ്പത്തിലായിരുന്നു. 

എന്നാല്‍ പ്രതിയുമായി അകന്ന കാജല്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ചടങ്ങിനു ശേഷം ഫ്രഷ് ആകാൻ മുറിയിലേക്കു പോയപ്പോഴാണ് കാമുകൻ എത്തി വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ വീട്ടുകാരും ബന്ധുക്കളുമാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Eng­lish Summary:The bride was shot dead by her boyfriend dur­ing the wed­ding ceremony
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.