21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025

കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച അച്ഛൻ പിടിയിലായി

Janayugom Webdesk
കൊല്ലം
November 10, 2021 9:39 am

കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച അച്ഛനെ പൊലീസ് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ സാജു (39) ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ സാജു കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ പന്ത്രണ്ടുകാരനായ മകന്റെ കൈവശമിരുന്ന കളിപ്പാട്ടം പിടിച്ച്പറിച്ച് പൊട്ടിച്ച് കളയുകയായിരുന്നു. തുടർന്ന് കുട്ടിയെ കടന്ന് പിടിച്ച് കഴുത്തിലും കൈകളിലും കൈവച്ച് അടിച്ചെന്നും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ട കുട്ടിയെ പിൻതുടർന്ന് കല്ലെടുത്തെറിഞ്ഞ് മുറിപ്പെടുത്തിയെന്നുമാണ് പരാതി. കല്ലേറിൽ കുട്ടിയുടെ തലയ്ക്കും തോളിനും പരിക്കേറ്റു. സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസ് എടുത്തു. തുടർന്ന് കൊല്ലം ബീച്ച് പരിസരത്തു നിന്നും പോലീസ് പിടികൂടുകയായിരുന്നു. 

ENGLISH SUMMARY:The father who molest­ed the child has been arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.