ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലാണ് ഗവർണർ നിലപാടറിയിച്ചത്. മൂന്നംഗ സേർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിർദേശിച്ചതെന്ന് ഗവർണർ വ്യക്തമാക്കി. ഒൻപത് പേരെ അഭിമുഖം നടത്തിയാണ് സേർച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ ആവശ്യപ്പെട്ടു.
വി സി ആയുളള റിജി കെ ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തിൽ കോടതി സർക്കാരിനോടും ചാൻസലറോടും വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്ന് ഗവർണറുടെ മറുപടി. ഫിഷറീസ് വി സി നിയമനത്തിൽ നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഹർജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സർവകലാശാലാ ആക്ടുകളിൽ പാനൽ നിർബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. എന്നാൽ ഗവർണർക്ക് സെർച്ച് കമ്മിറ്റി നൽകിയത് ഒരാളുടെ പേര് മാത്രമാണ് നൽകിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവർണർക്ക് ലഭിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
2021 ജനുവരി 22 ന് ഫിഷറീസ് സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട സേർച്ച് കമ്മിറ്റി യോഗം ചേർന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിർദേശം ചെയ്ത്. ഫിഷറീസ് സർവകലാശാല ഡീൻ ആയിരുന്നു ഡോ. റിജി ജോൺ. നേരത്തെ തമിഴ്‌നാട്ടിലെ ഫിഷറീസ് സർവകലാശാലയിൽ പ്രവർത്തിക്കുകയായിരുന്നു റിജി ജോൺ.
english summary; The governor told the high court that there was nothing wrong with the appointment of the vice chancellor of the University of Fisheries
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.