എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി സർക്കാർ ഉദ്യോഗസ്ഥൻ ഷേക്ക് ഹസൻ ഖാനെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചു. സാഹസികത ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനമാകും. എവറസ്റ്റ് കൊടുമുടി കീഴടക്കുമ്പോൾ രാജ്യത്തിന്റെ യശസ്സാണ് ഉയർത്തപ്പെടുന്നത്. അദ്ദേഹം പറഞ്ഞു. ഗവർണർ ഷേക്ക് ഹസനെ പൊന്നാടയണിയിച്ചു.
തുടർന്ന് മെമന്റോ സമ്മാനിച്ചു. കേരള ഹൗസിൽ ജീവനക്കാർ സംഘടിപ്പിച്ച ചടങ്ങിൽ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൗസ് കൺട്രോളർ രാഹുൽ ജെയ്സ്വർ ആശംസാപ്രസംഗം നടത്തി. തുടർന്ന് ഷെയ്ക്ക് ഹസൻ ഖാൻ പർവതാരോഹണത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു. ലെയ്സൺ ഓഫീസറുടെ ചുമതലയുള്ള നോർക്ക ഡെവലപ്പ്‌മെന്റ് ഓഫീസർ ഷാജിമോൻ സ്വാഗതവും കൺട്രോൾ ഓഫീസ് സെക്ഷൻ ഓഫീസർ ഉദയകുമാർ നന്ദിയും പറഞ്ഞു. കേരള ഹൗസിലെ മുൻ അസി. ലെയ്സൺ ഓഫീസറായിരുന്നു ഷേയ്ക്ക് ഹസൻ. ഇപ്പോൾ ഫിനാൻസ് വകുപ്പിൽ സീനിയർ ഗ്രേഡ് അസിസ്‌റ്റന്റാണ്.
English Summary: The Malayalee who conquered Mount Everest was honored
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.