വയനാട് ബ്യൂറോ

കല്‍പറ്റ

September 07, 2021, 5:57 pm

മുതുമലയില്‍ കഴുകന്മാരുടെ എണ്ണം വര്‍ധിക്കുന്നു

Janayugom Online

മുതുമല വനമേഖലയില്‍ കഴുകന്മാരുടെ എണ്ണത്തില്‍ വര്‍ധനവ്. വംശനാശം നേരിടുന്നവയുടെ പട്ടികയിലുള്ള ചുട്ടി കഴുകന്‍മാരെയാണ് കൂടുതല്‍ കാണുന്നത്. മുതമല വന്യജീവി സങ്കേതത്തില്‍പ്പെട്ട മസിനഗുഡിക് സമീപമുള്ള മയാര്‍, സീഗൂര്‍ കാടുകളിലാണ് ഇവയെ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. 2019ലെ കണകെടുപ്പില്‍ 125 കഴുകന്‍മാര്‍ ഉണ്ടായിരുന്നു. കാടുകളില്‍ അഴുകിയതും ചീഞ്ഞതുമായ മാംസങ്ങള്‍ ഇവര്‍ ഭക്ഷിക്കും. വനത്തിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഇവരുടെ ഈ പ്രവര്‍ത്തി സഹായിക്കുന്നു.

ENGLISH SUMMARY:The num­ber of eagles is increas­ing in Mudumalai
You may also like this video