22 December 2024, Sunday
KSFE Galaxy Chits Banner 2

വേര്‍പാടിന്റെ വേദന

നമ്പ്രത്ത് കോമളം
November 7, 2021 3:09 pm

ഞങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും
ഞങ്ങളൊരിക്കലും മറക്കയില്ല
ചിന്തിക്കാനൊന്നുമേ ഇല്ലെങ്കിലും
ചിന്തകളേറേയും ബാക്കിയാണ്
സ്വാര്‍ത്ഥതയൊട്ടും തീണ്ടാത്തൊരാള്‍
നിസ്വാര്‍ത്ഥമാം ജീവിതം കാഴ്ചവെച്ചു
സ്‌നേഹം പുറത്ത് പ്രകടമാക്കില്ലെങ്കിലും
ആഴത്തില്‍ ഉള്ളില്‍ സ്‌നേഹമാണ്
ആര്‍ഭാടമൊന്നും വേണ്ട പിന്നെ
എന്നും ലളിതമായ് ജീവിക്കണം
മാമ്പഴത്തിന്റെ മധുരമല്ല
കണ്ണിമാങ്ങതന്‍ കൈപ്പും ചവര്‍പ്പുമാണ്
എന്നാലും ആ മനസ്സ് എങ്ങിനെയെന്നോ
ശുദ്ധമനസ്സ് ആയിരുന്നു
ആ മുഖം ഒട്ടും മറക്കയില്ല
മനതാരിലെന്നും ഓര്‍മ്മയാണ്
അര്‍ബുദരോഗമാണെന്നറിഞ്ഞപ്പോള്‍
ആകെവിഷണ്ണനായിരുന്നുപോയി
മനസ്സിന്റെ അടിത്തട്ടിനുള്ളിലായി
നൊമ്പരത്തിപൂക്കള്‍ നിറഞ്ഞുനിന്നു
പലപലകാര്യങ്ങള്‍ ചിന്തിച്ചുനോക്കി
മതികെട്ടു തന്നെ മറന്നുപോയി
പിന്നെയൊന്നുമേ ചിന്തിച്ചതേയില്ല
കാര്യങ്ങളെല്ലാം ചെയ്തു തീര്‍ത്തു
സ്വത്തുക്കളൊക്കെയും വീതംവെച്ചു
മക്കള്‍ക്കു മൂവര്‍ക്കും വീതംവെച്ചു
എന്നുമൊരാല്‍ത്തണലായിരുന്നു
എന്നും വഴികാട്ടിയായിരുന്നു
ഞങ്ങള്‍ക്കു വേണ്ടുന്നതെല്ലാംതന്നു
സഫലമീയാത്ര പറഞ്ഞുപോയി
ഞങ്ങളെ വിട്ടുപിരിഞ്ഞെങ്കിലും
ഞങ്ങളൊരിക്കലും മറക്കയില്ല.

സമര്‍പ്പണം: ജയശ്രീ സുരന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.