3 May 2024, Friday

മുട്ട കയറ്റി വന്ന പിക് അപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു

Janayugom Webdesk
മാന്നാര്‍
October 16, 2021 5:59 pm

മുട്ട കയറ്റി വന്ന പിക് അപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു. ആളപായം ഇല്ല. മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിൽ വാഴത്തറ ട്രാൻസ്ഫോർമറിന് സമീപം റോഡിന്റെ തിട്ടയിടിഞ്ഞാണ് മുട്ടകയറ്റി വന്ന പിക്കപ്പ് വാൻ വേഴത്താർ പാടത്തിലേക്ക് മറിഞ്ഞത്.

ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ 11 മണിയോടെ അപകടം സംഭവിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരയ്ക്ക് എത്തിച്ചെങ്കിലും പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു. കടകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്ന മുട്ടകളായിരുന്നു.

നാല്പതിനായിരത്തോളം രൂപയുടെ മുട്ട വാഹനത്തിലുണ്ടായിരുന്നതായി ഉടമ മുട്ട വ്യാപാരി ഹരിപ്പാട് സ്വദേശി ഷഫീക്ക് പറഞ്ഞു. വീതി കുറഞ്ഞ റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ കാരണം വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.