July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഹജ്ജിന് പോയയാള്‍ മദീനയിൽവച്ച് മരിച്ചു 

Janayugom Webdesk
നെടുമ്പാശേരി
June 9, 2022

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പുറപ്പെട്ട കരിമ്പനക്കൽ അബൂബക്കർ ഹാജി (58 ) ഇന്നലെ പുലർച്ചെ മദീനയിൽ വെച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും കൂടെയുണ്ട്. അഞ്ചിന് പുറപ്പെട്ട എസ് വി 5743 വിമാനത്തിലാണ് മദീനയിലെത്തിയത്.

മദീനയിൽ ഖബറടക്കം നടത്തുന്നത് സംബന്ധമായ കാര്യങ്ങൾ ഹജ്ജ് വോളണ്ടിയർമാരുടയും കേരളത്തിൽ നിന്നും പോയ ഹജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.നാട്ടിൽ നിന്നുള്ള രേഖകളും മറ്റും അയക്കുന്ന നടപടികൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നടത്തുന്നുണ്ട്.

സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ മദീനയിലും നാട്ടിലും ബന്ധപ്പെട്ട ആവശ്യമായത് ചെയ്‌തു വരുന്നു.

Eng­lish summary;The pil­grim died in Madinah

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.