16 September 2024, Monday
KSFE Galaxy Chits Banner 2

ഡല്‍ഹിയില്‍നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

Janayugom Webdesk
ജബല്‍പുര്‍
March 12, 2022 10:45 pm

55 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ജബല്‍പുര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. അലയന്‍സ് എയര്‍ എടിആര്‍-72 വിമാനമാണ് റണ്‍വേയില്‍ നിന്ന് പത്ത് മീറ്റര്‍ ദൂരത്തേക്ക് തെന്നിമാറിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ 11.32നാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം റണ്‍വേയെ മറികടക്കുകയായിരുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും എയര്‍ലൈന്‍ അറിയിച്ചു.

കഴിഞ്ഞ മാസം അലയന്‍സ് എയര്‍ വിമാനം മുംബൈയില്‍ നിന്ന് ഗുജറാത്തിലെ ഭുജിലേക്ക് എന്‍ജിന്‍ കവറില്ലാതെ പറന്ന സംഭവമുണ്ടായിരുന്നു.

മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേയിലായിരുന്നു എന്‍ജിന്‍ കവര്‍ വീണത്. എന്നാല്‍ പൈലറ്റ് അത് മനസിലാക്കാതെ വിമാനം ഭുജില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. അറുപതിലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

 

Eng­lish Sum­ma­ry: The plane from Del­hi skid­ded off the run­way while landing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.