12 May 2024, Sunday

മതരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ പരിവാർ അജണ്ടയെ പ്രതിരോധിക്കണം; കാനം രാജന്ദ്രൻ

Janayugom Webdesk
മലപ്പുറം
October 1, 2021 7:42 pm

മതനിരപേക്ഷ മൂല്യങ്ങളെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ പരിവാർ അജണ്ടയെ ജനങ്ങളെ മുൻ നിർത്തി പ്രതിരോധിക്കണമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജന്ദ്രൻ. മലപ്പുറത്ത് മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സിപിഐ ജില്ല കൗൺസിൽ സംഘടിപ്പിച്ച ഉണർന്നിരിക്കാം മതേതര ഇന്ത്യക്കായി- എന്ന രണ്ടു ദിവസത്തെ ജാഗ്രതാ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് മോഡലിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ കുത്സിത നീക്കത്തിന് കേന്ദ്ര ഗവൺമെന്റെ് തന്നെ ചുക്കാൻ പിടിക്കുന്നു എന്നത് ആശങ്കാ ജനകമാണ്. സാമൂഹിക മാറ്റത്തിനു വേണ്ടി മത ഭേതമില്ലാതെ കർഷകർ ഒറ്റ കെട്ടായി നടത്തിയ പോരാട്ടമാണ് മലബാർ ലഹള.

സമരത്തെ പരാജയപ്പെടുത്താനും അടിച്ചമർത്താനും ബ്രിട്ടീഷുക്കാർ ഉപയോഗിച്ച തന്ത്രം നൂറു വർഷങ്ങൾക്കിപ്പുറം സംഘപരിവാർ നയിക്കുന്ന കേന്ദ്ര ഭരണക്കാർ പുറത്തെടുത്തിരിക്കുകയാണ്. ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ തെറ്റായ വ്യവസ്ഥക്കെതിരെ മലബാറിൽ നടന്ന ജനകീയ പോരാട്ടമാണ് മലബാർ കലാപമെന്ന് ചരിത്രകാരൻമാരും അക്കാലത്ത് ജീവിച്ചിരുന്നവരും ആണയിട്ട് പറയുമ്പോഴും വർഗീയമായ ചേരിതിരിവുണ്ടാക്കി വീണ്ടും പ്രകോപനം സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമം. ഇതിനെ ഉണർന്നിരുന്ന ചെറുക്കുക എന്ന ദൗത്യമാണ് പുരോഗമന ശക്തികൾക്കുള്ളത്. നുണ പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും ജനകീയ പിന്തുണയോടെ പ്രതിരോധം സൃഷ്ടിക്കുകയുമാണ് ആവശ്യം.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും തകർക്കാനുള്ള ഫാഷിസ്റ്റ് ഗവൺമെന്റിന്റെ ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ ജനങ്ങളെ ജാഗരൂഗമാക്കുന്നതിന് മലപ്പുറത്ത് സംഘടിപ്പിച്ചതു പോലുള്ള സദസ്സുകൾ അനിവാര്യമായിരിക്കുയാണെന്ന് കാനം പറഞ്ഞു. വേദിയില്‍ ചിത്രകാരന്മാരുടെ തത്സമയ വരയും പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പിപി സുനീർ, സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍, എം എ സജീന്ദ്രൻ, എ പി അഹ്മദ്, സിപിഐ ജില്ല അസി. സെക്രട്ടറിമാരായ ഇ സൈതലവി, അജിത്കൊളാടി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ പത്തു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും വിവിധ സമയങ്ങളില്‍ കാമ്പയിനില്‍ പങ്കെടുത്തു.

ENGLISH SUMMARY:TThe Sangh Pari­var agen­da to estab­lish a reli­gious state must be defend­ed with peo­ple; Kanam Rajendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.