കട കുത്തിത്തുറന്ന് അകത്തു കടന്ന കള്ളന് പണം കാണാതിരുന്നപ്പോള്‍ കുറിപ്പെഴുതിയിട്ടു. കുന്നംകുളം പട്ടണത്തില്‍ ബൈജു ആര്‍ക്കേഡ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലാണ് മോഷണം ഉണ്ടായത്. പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടുന്നേ എന്നെഴുതിയ കുറിപ്പാണ് ലഭിച്ചത്. 3 കടകളില്‍ നിന്ന് 13000 രൂപയോളം നഷ്ടമായി. ബ്യൂട്ടി സെന്ററില്‍ നിന്ന് 12000 രൂപ, കാര്‍മല്‍ എന്ന കളിപ്പാട്ട വില്പനശാലയില് നിന്ന് 500 രൂപ, വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് ഒരു ജോഡി വസ്ത്രവുമാണ് നഷ്ടമായത്. ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയ്ക്കു ഉണ്ടായിരുന്നത്. ഇത് പൊളിച്ചാണ് കള്ളന് അകത്തു കയറിയത്.
തിരച്ചിലിനിടെ പണമില്ലെന്ന് മനസ്സിലാക്കിയ കള്ളന് പോകാന്‍ നേരം ഇവിടെ കിടന്നിരുന്ന ചില്ലു കഷ്ണത്തില്‍ പേന കൊണ്ട് കുറിപ്പെഴുതി. ഗ്ലാസ് പൂട്ടിയിട്ടിതിനെ ചോദ്യം ചെയ്ത കള്ളന് വെറുതേ തല്ലിപ്പൊളിച്ചില്ലേ, ഒരു ജോഡി വസ്ത്രം മാത്രം എടുക്കുന്നു എന്നും എഴുതിയിട്ടുണ്ട്. സമീപത്തെ വെഡ് ലോക്ക് എന്ന കടയില്‍ മോഷണ ശ്രമം ഉണ്ടായെങ്കിലും ഒന്നും നഷ്ടമായില്ല. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കള്ളന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.
English summary; The shop was opened but no money was received; The thief wrote that he was taking a pair of dresses
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.