20 December 2024, Friday
KSFE Galaxy Chits Banner 2

കസാക്കിസ്ഥാനില്‍ സ്ഥിതിഗതികള്‍ രൂക്ഷം; മുന്‍ ആഭ്യന്തരസുരക്ഷാ മേധാവിയെ അറസ്റ്റ് ചെയ്തു

Janayugom Webdesk
അല്‍മാട്ടി
January 9, 2022 7:10 pm

ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കസാക്കിസ്ഥാനിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിക്കാന്‍ താമസമെടുക്കുമെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും രാജ്യത്ത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ മു​ൻ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷാമേ​ധാ​വി ക​രീം മ​സി​മോ​വി​നെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമ​ത്തി അ​റ​സ്റ്റ് ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ത്ത​തി​ന് പിന്നാലെയാണ് കരിം മസിമോവിനെ അറസ്റ്റ് ചെയ്തത്. ദേ​ശീ​യ സു​ര​ക്ഷ ക​മ്മി​റ്റി​യാ​ണ് (​കെഎ​ൻബി) ഇ​ക്കാ​ര്യം അറിയിച്ചത്.

കസാക്കിസ്ഥാന്റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നൂ​ർ​സു​ൽ​ത്താ​ൻ നാ​സ​ർ​ബ​യേ​വി​​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​യിരുന്നു കരിം. 26 പ്ര​ക്ഷോ​ഭ​ക​രെ​യാ​ണ് സു​ര​ക്ഷ സൈ​ന്യം വ​ധി​ച്ച​ത്. ഏ​റ്റു​മു​ട്ട​ലി​ൽ 18 പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഒ​രാ​ഴ്ച​യോ​ള​മാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ 4,400 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ധ​ന​ വി​ല​വ​ർ​ധ​ന​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മാ​ണ് ര​ക്ത​രൂ​ഷി​ത പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീങ്ങിയത്.

eng­lish sum­ma­ry; The sit­u­a­tion in Kaza­khstan is dire

you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.