17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024

ചാര ഉപകരണങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം സേനക്കുണ്ടെന്ന് ദക്ഷിണ നാവിക സേനാ മേധാവി

Janayugom Webdesk
കൊച്ചി
November 30, 2022 8:11 pm

ചൈന ഏതു തരത്തിലുള്ള ചാര ഉപകരണം സ്‌ഥാപിച്ചാലും അത് കണ്ടെത്താനുള്ള നൂതന സാങ്കേതിക സംവിധാനം നാവിക സേനയ്ക്കുണ്ടെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്‌മിറൽ എം എ ഹംപിഹോളി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ ചൈനീസ് ചാരപ്രവർത്തനം കണക്കിലെടുത്ത് നിരീക്ഷണം ശക്തിപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ചൈനീസ് കടന്നു കയറ്റം ആദ്യ സംഭവമല്ല. നാവികസേനയ്ക്ക് പുറമെ തീരരക്ഷാ സേനാ വിമാനങ്ങളുടെ സഹായവും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും ഇന്ത്യൻ തീരത്ത് ചൈനീസ് സാന്നിധ്യം ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.ഐഎൻഎസ് തിർ യുദ്ധക്കപ്പലിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ പുതിയ ആക്രമണ രീതികളെയും നവീന ആയുധങ്ങളെയും നേരിടാനും തീര സുരക്ഷയ്ക്കും ഡി ആർ ഡി സഹകരണ സ്‌ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങൾ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഗ്നിപഥ്‌ പദ്ധതിക്ക് കീഴിൽ നാവിക സേനയിലെ അഗ്നിവീർ ബാച്ചിന്റെ പരിശീലനം ഇന്നാരംഭിക്കും. ഐഎൻഎസ് വിക്രാന്ത് അടുത്ത ആഗസ്‌റ്റോടെ പൂർണ സജ്ജമാകും.ആത്മനിർഭർ ഭാരതിന് കീഴിൽ കൂടുതൽ യുദ്ധക്കപ്പലുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സേന. 

വനിതാ നാവികരെ കൂടുതൽ കപ്പലുകളിലേക്ക് നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .കുഞ്ഞാലി മരയ്ക്കാറിന്റെ ധീരതയും നാവിക തന്ത്രങ്ങളും നാവിക സേനയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ യുദ്ധ തന്ത്രങ്ങളും പ്രതിരോധ ശൈലിയും നാവിക ഓഫീസർമാർ പഠനവിധേയമാക്കണമെന്നും നാവികസേനാ മേധാവി പറഞ്ഞു.

Eng­lish Summary:The South­ern Naval Chief said that the force has a tech­ni­cal sys­tem to detect spy equipment
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.