1 May 2024, Wednesday

അഫ്ഗാനിസ്ഥാനിലെ പത്താമത്തെ പ്രവിശ്യയും താലിബാന്‍ പിടിച്ചെടുത്തു; ആയിരം ഭീകകരെയും മോചിപ്പിച്ചു

Janayugom Webdesk
August 12, 2021 9:16 pm

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ ലക്ഷ്യമിട്ട് താലിബാന്‍. കാബൂളിലേക്കുള്ള പ്രധാനപാത ഉള്‍ക്കൊള്ളുന്ന ഗസ്നി നഗരം ഇന്നലെ അഫ്ഗാന്‍ പിടിച്ചെടുത്തു.
കാബൂളിന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. ഒരാഴ്ച്ക്കിടെ താലിബാന്‍ പിടിച്ചെടുത്ത പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഇത്. ഗവര്‍ണറുടെ ഓഫിസ്, പൊലീസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്‍ നിയന്ത്രണത്തിലാണ്. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
എന്നാല്‍ അക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സമവായ സാധ്യതകള്‍ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അധികാരത്തില്‍ താലിബാന് പങ്കാളിത്തം നല്‍കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ധാരണ.
കാബൂളിന് തൊട്ടടുത്തെ ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് സര്‍ക്കാറിന് തിരിച്ചടിയാകും. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരരെ മോചിപ്പിക്കുന്നതും താലിബാന്‍ തുടരുകയാണ്. ആയിരത്തോളം ഭീകരരെ ഇന്നലെ മാത്രം താലിബാന്‍ മോചിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: The Tal­iban also seized the 10th province of Afghanistan; Thou­sands of ter­ror­ists were released

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.