21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 8, 2024
December 1, 2024
November 30, 2024
November 28, 2024

പ്രവാസികളുടെ സാങ്കേതിക ജ്ഞാനം നാടിനായി ഉപയോഗപ്പെടുത്തണം: സത്യൻ മൊകേരി

Janayugom Webdesk
കൊച്ചി
March 26, 2022 4:01 pm

മടങ്ങിവരുന്ന പ്രവാസികൾക്ക് സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലിനുള്ള സാഹചര്യം ഒരുക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി സർക്കാരെന്ന് സി പി ഐ അസിസന്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. പ്രവാസി ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ എറണാകുളം സി അച്യുതമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി 300 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ആറോളം മേഖലകളിലായാണ് ഈ തുക ചിലവിടാൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികളിൽ ക്രിയാത്മകമായി ഇടപെടാൻ പ്രവാസി സംഘടനകൾക്ക് കഴിയണം. പ്രവാസികളെ സംബന്ധിച്ച് സമഗ്രമായ ഒരു കണക്കെടുപ്പ് ആവശ്യമാണ്.

ഉക്രെയിനിൽ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ മാത്രമാണ് ആ രാജ്യത്ത് ഇത്രയ്ക്കധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിയ്ക്കുക്കുന്നുണ്ടെന്ന് പുറത്തറിഞ്ഞത്. കോവിഡിനെ തുടർന്ന് രണ്ട് ലക്ഷത്തിനടുത്ത് പ്രവാസികൾ തൊഴിൽ നഷ്ട്ട മടക്കം വന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും സാങ്കേതിക വിദ്യയിൽ മികച്ച പരിചയമുള്ളവരാണ്. പ്രവാസികൾക്ക് സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനും സാങ്കേതിക ജ്ഞാനമുള്ളവരെ വിവിധ പദ്ധതികളിൽ ഉപയോഗപെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സത്യൻ മൊകേരി ആവശ്യപ്പെട്ടു.

പ്രവാസിക്ഷേമ നിധിയിൽ അംഗമാകുന്നതിന് 60 വയസെന്ന പ്രായപരിധി നീക്കം ചെയ്ത് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികൾക്കും ക്ഷേമനിധി അംഗത്വമെടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൺവെൻഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപെട്ടു. പ്രവാസി ക്ഷേമ നിധി പെൻഷൻ 3000 രൂപയാക്കി വർദ്ധിധിപ്പിച്ച സർക്കാർ തീരുമാനം കൺവെൻഷൻ സ്വാഗതം ചെയ്തു. പ്രവാസികൾക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന കോവിഡാനന്തര സഹായ പദ്ധതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. 

സംസ്ഥാനെ സെക്രട്ടറി വി പി സുനീർ, സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു , അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷ്റഫ്, സംഘാടക സമിതി ചെയർമാൻ ടി സി സഞ്ജിത്ത്, കൺവീനർ എം ടി തങ്കച്ചൻ വി കെ രാജീവൻ , എ സുലൈമാൻ, വി ഡി വിനോദ്, വിജയൻ വണ്ടിയൂർ എന്നിവർ പ്രസംഗിച്ചു.

Eng­lish Summary:The tech­ni­cal knowl­edge of expa­tri­ates should be uti­lized for the coun­try: Sathyan Mokeri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.