27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 21, 2024
May 29, 2024
May 20, 2024
May 7, 2024
May 5, 2024
April 30, 2024
April 30, 2024
April 29, 2024
April 28, 2024
April 27, 2024

ചൂടെടുത്തിട്ട് വയ്യ; കഴിഞ്ഞ 10 മാസവും റെക്കോ‍ഡ് തകര്‍ത്ത് താപനില

Janayugom Webdesk
ബ്രസല്‍സ്
April 9, 2024 11:16 pm

ഓരോ മാസവും റെക്കോര്‍ഡ് തകര്‍ത്ത് താപനില മുന്നേറുന്നു. കഴിഞ്ഞ പത്തുമാസവും ഇതുവരെ കണ്ടതില്‍ വച്ചേറ്റവും ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ഭൂമി കടന്നുപോയതെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനമായ കോപര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസിന്റെ (സി3സി) പ്രതിമാസ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ അവസാനിച്ച 12 മാസവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ചൂടേറിയ കാലയളവായിരുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവിലെ അന്തരീക്ഷ താപനില 1850–1900 കാലഘട്ടത്തിലെ വ്യവസായ വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.58 ഡിഗ്രീ സെല്‍ഷ്യസ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥാ റെക്കോഡുകള്‍ തകര്‍ക്കപ്പെടുന്നത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതായി സി3എസിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു. കാലാവസ്ഥയില്‍ ദ്രുതഗതിയില്‍ മാറ്റങ്ങളുണ്ടാവുകയാണെന്നും അവര്‍ പറഞ്ഞു. 1850 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ചൂടുള്ള വര്‍ഷം 2023 ആണ്. എന്നാല്‍ 2024ല്‍ അനുഭവപ്പെടുന്ന അതികഠിനമായ ഉഷ്ണവും കാലാവസ്ഥാ വ്യതിയാനവും ഈ റെക്കോഡ് മാറ്റിയെഴുതാന്‍ പര്യാപ്തമാണ്.

ആമസോണ്‍ മഴക്കാടുകളിലും ദക്ഷിണാഫ്രിക്കയിലും അനുഭവപ്പെട്ട വരള്‍ച്ച, വെനസ്വേലയില്‍ ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ അനുഭവപ്പെട്ട കാട്ടുതീ എന്നിവയുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് പട്ടിണിയിലായത്.
മനുഷ്യനിര്‍മ്മിതമായ ഹരിതഗൃഹ വാതകങ്ങള്‍ തന്നെയാണ് അന്തരീക്ഷ താപനിലയുടെ അനിയന്ത്രിത വര്‍ധനവിന് പ്രധാന കാരണമെന്ന് സി3എസ് പറഞ്ഞു. സമുദ്രോപരിതലത്തിലെ താപനില ഉയരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന എന്‍ ലിനോ പ്രതിഭാസവും കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ എല്‍ നിനോ പ്രതിഭാസം ദുര്‍ബലമാണെങ്കിലും ഡിസംബര്‍ ജനുവരി മാസത്തില്‍ പ്രതിഭാസം ശക്തി പ്രാപിക്കും.

Eng­lish Sum­ma­ry: The tem­per­a­ture broke the record in the last 10 months

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.