21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 13, 2024
December 13, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 3, 2024

യുദ്ധം അവസാനിപ്പിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
March 1, 2022 10:51 pm

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനത്തിനായുള്ള ചർച്ചകൾ തുടരണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന സൈനികമുന്നേറ്റത്തിന്റെ ഫലമായി വലിയതോതിലുളള ജീവഹാനിയും വസ്തുനാശവുമാണ് ഉണ്ടായിട്ടുള്ളത്.

കുറച്ചു മാസങ്ങളായി യുഎസും അവരുടെ നാറ്റോ കൂട്ടാളികളും ചേർന്ന് ഉക്രെയ്‌നും അവരുടെ പങ്കാളികൾക്കും അത്യന്താധുനിക ആയുധങ്ങൾ നല്കിയും റഷ്യൻ അതിർത്തികളിലാകെ മിസൈലുകൾ സജ്ജീകരിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിപ്പിക്കുകയും മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്തതിന് ലോകം സാക്ഷിയാണ്. ഈ സൈനിക സംഘർഷങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ഇതുകാരണമാക്കിക്കൊണ്ട് മേഖലയിലെ എണ്ണക്കമ്പോളം, പ്രകൃതി വാതകം, അസംസ്കൃത വസ്തുക്കൾ എന്നിവ ലക്ഷ്യമിട്ട് യുഎസിന്റെ ഇടപെടലിനാണ് സഹായകമാകുകയെന്ന് കരുതുന്നുവെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

യുഎസ്, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവ റഷ്യയെ വിഘടിപ്പിക്കുകയെന്ന അജണ്ടയുമായി നടത്തുന്ന കിഴക്കൻ മേഖലയിലേയ്ക്കുള്ള നാറ്റോയുടെ വിപുലീകരണ നീക്കം ഉപേക്ഷിക്കുകയും റഷ്യയുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുകയും വേണം. ഉക്രെയ്‌നും റഷ്യയും തമ്മിലുണ്ടാക്കിയ 2014ലെ മിൻസ്ക് ഉടമ്പടിയെ ബഹുമാനിക്കണമെന്നും റഷ്യയ്ക്കെതിരായ മനുഷ്യത്വരഹിതമായ എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഉക്രെയ്ന്റെ പരമാധികാരത്തെയും പ്രാദേശിക സംയോജനത്തെയും സിപിഐ അംഗീകരിക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണവും സൗഹാർദപരമായ അയൽപക്ക ബന്ധവും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിന് ബാഹ്യ ഇടപെടലുകളില്ലാതെതന്നെ ചർച്ചകൾക്ക് തയാറായ റഷ്യയിലെയും ഉക്രെയ്‌നിലെയും സർക്കാരുകളുടെ നടപടിയെ പാർട്ടി സ്വാഗതം ചെയ്യുകയും ചർച്ചയിലൂടെ നീതിയും സൗഹാർദ്ദപരവുമായ സമാധാനം സ്ഥാപിതമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

eng­lish sum­ma­ry; The war must end: CPI

you may Also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.