17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2023
October 30, 2023
February 1, 2023
December 14, 2022
December 6, 2022
November 30, 2022
November 28, 2022
November 13, 2022
October 30, 2022
May 11, 2022

ഏഴ് മാസമായി അബോധാവസ്ഥയിലായിരുന്ന യുവതി പെണ്‍കുഞ്ഞ് ജന്മം നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2022 10:46 am

റോഡപകടത്തില്‍ പരിക്കേറ്റ് ഏഴ് മാസമായി അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന 23‑കാരി കുഞ്ഞിന് ജന്മം നല്‍കിയത്. ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിലായിരുന്നു സംഭവം. യുവതിയുടെ തലയ്‌ക്ക് നിരവധി ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ചെയ്തിരുന്നു. 2022 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ 23‑കാരി അപകടത്തില്‍പ്പെട്ടത്. ഹെല്‍മെറ്റ് ധരിക്കാതെയാണ് വാഹനം ഓടിച്ചത്. യുപിയിലെ ബുലന്ദ്ഷഹറില്‍ വെച്ചായിരുന്നു അപകടം. റോഡിലേക്ക് വീണ യുവതിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടപ്പോളാണ് അപകടം. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. അതേസമയം പരിശോധനയില്‍ യുവതി ഗര്‍ഭിണിയായിരുന്നു. തലയുടെ പരിക്ക് അതീവ ഗുരുതരമായതിനാല്‍ 7 മാസത്തിനിടെ 5 ന്യൂറോ സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ അവള്‍ക്ക് നടത്തിതായി ഡോക്ടര്‍മാര്‍ പറയുന്നു.യുവതി അബോധാവസ്ഥയില്‍ ആയതിനാല്‍ അവളുടെ ഗര്‍ഭം തുടരണമോ വേണ്ടയോ ആലോചിച്ച ശേഷം പരിശോധനകളില്‍ ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെ ഗര്‍ഭാവസ്ഥയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കുടുംബം. ഒക്ടോബര്‍ 22ന് എയിംസ് ട്രോമ സെന്ററില്‍ 2.5 കിലോഗ്രാം ഭാരമുള്ള പെണ്‍കുഞ്ഞ് യുവതിക്ക് ജനിച്ചു. ഡല്‍ഹി എയിംസിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ സംഘമാണ് പ്രസവത്തിന് നേതൃത്വം നല്‍കിയത്.

നിലവില്‍ ഇപ്പോളും യുവതി അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെയായിരുന്നു ആദ്യം കഴിഞ്ഞതെങ്കിലും ഇപ്പോള്‍ യുവതിക്ക് സ്വയം ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബോധം തിരികെ ലഭിക്കാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

Eng­lish Summary:The woman, who was uncon­scious for sev­en months, gave birth to a baby girl
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.