ലോകം കോളറ ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏതാനും വര്‍ഷങ്ങളായി കോളറ കേസുകളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശങ്കാജനകമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കി.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 26 രാജ്യങ്ങളിലാണ് കോളറ വ്യാപനമുണ്ടായത്. 2017 മുതല്‍ 2021 വരെ 20 രാജ്യങ്ങളില്‍ മാത്രമാണ് കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇതുവരെയുണ്ടായ കോളറ വ്യാപനത്തിന്റെ തോത് കൂടുതലല്ലെങ്കിലും തീവ്രത ഗുരുതരമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 2021 ല്‍ കോളറ ബാധിതരുടെ മരണനിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചതായാണ് ഫിലിപ്പി ബാര്‍ബോസെ അധ്യക്ഷനായ സംഘം നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടായ പ്രളയം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയവയാണ് കോളറ വ്യാപനത്തിനുള്ള അനുകൂല സാഹചര്യമൊരുക്കിയത്. കോളറ പ്രതിരോധ വാക്സിനേഷന്റെ ലഭ്യതക്കുറവും ക്ഷാമവും രോഗ വ്യാപനത്തിന് പ്രധാനകാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: The World Health Organization is likely to spread cholera
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.