14 April 2024, Sunday

Related news

April 2, 2024
April 1, 2024
March 20, 2024
December 26, 2023
December 24, 2023
December 17, 2023
September 13, 2023
September 11, 2023
August 17, 2023
May 28, 2023

തിയേറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം “ഏഴ് രാത്രികൾ” 2024 ഡിസംബർ 13 ന്…

സനില്‍ രാഘവൻ
April 1, 2024 11:52 am

തീയേറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുൻ വർഷങ്ങളിലെപ്പോലെ ലോക നാടകദിനമായ മാർച്ച്‌ 27ന് മസ്കറ്റിലെ നാടകപ്രവർത്തകരുടേയും സാംസ്‌കാരിക പ്രവർത്തകരുടേയും സാന്നിധ്യത്തിൽ നടന്നു. സാമൂഹിക — രാഷ്ട്രീയ — കുടുംബ പശ്ചാത്തലത്തിൽ അരങ്ങേറിയ മുൻ നാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ആക്ഷേപ ഹാസ്യരൂപത്തിലുള്ള ” ഏഴ് രാത്രികൾ ” ഡിസംബർ 13 വെള്ളിയാഴ്ച അൽ ഫലജ് ഹോട്ടലിൽ അരങ്ങേറും . കാലടി ഗോപി രചന നിർവഹിക്കുന്ന നാടകത്തിന്റെ രംഗഭാഷ ഒരുക്കുന്നത് അൻസാർ ഇബ്രാഹിം ആണ് , ആർട്ടിസ്റ്റ് കലാരത്ന സുജാതൻ മാസ്റ്റർ രംഗപടവും, പ്രൊഫ. ഏറ്റുമാനൂർ സോമദാസൻ ഗാനരചനയും , എം.കെ.അർജുനൻ സംഗീത സംവിധാനവും ഒരുക്കുന്നു.

1960 കളിൽ അരങ്ങിലെത്തിയ ” ഏഴ് രാത്രികൾ ” ജീവിതത്തിൽ നിന്നും , സമൂഹത്തിൽ നിന്നും പുറം തള്ളപ്പെട്ടുപോകുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്ത തെരുവിലെ യാചകരുടെ കഥ, അന്നുവരെ രാജാക്കന്മാരുടെയും , വരേണ്യ വർഗ്ഗത്തിന്റെയും , സമ്പന്നരുടെയും കഥ മാത്രം കേട്ടവർക്ക്‌ പുത്തൻ അനുഭവമായിരുന്നു . യാചകരും മനുഷ്യരാണെന്നും ഈ ലോകം അവർക്കു കൂടി അവകാശപ്പെട്ടതാണ് സ്വപ്നങ്ങൾ അവർക്കുമുണ്ടെന്നും രചയിതാവ് കാലടി ഗോപി ലോകത്തോട് വിളിച്ചുപറഞ്ഞപ്പോൾ അത് ഒരുപക്ഷെ ലോകനാടക വേദിയിൽ തന്നെ ആദ്യത്തെ അനുഭവമായിരുന്നു . ഇത് മലയാളക്കര ആകമാനം ഉൾക്കൊണ്ട് ഏറ്റെടുത്തു എന്നതിന്റെ തെളിവായിരുന്നു ആയിരകണക്കിന് വേദികളിൽ നാടകം ഇടവേളകളില്ലാതെ കളിച്ചത് . അനശ്വര കഥാപത്രങ്ങളായ പാഷാണം വർക്കിയും , ചട്ടുകാലി മറിയവും , കൂനൻ പരമവുമെല്ലാം പ്രവാസലോകത്തിലെ കലാകാരന്മാരിലൂടെ പുനർജനിക്കുവാൻ ഒരുങ്ങുന്നത് മസ്‌കറ്റിലെ നാടക ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുക ആണ് . ഏഴുരാത്രികളിലൂടെ നിഷ്കളങ്കമായ ഫലിതങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും, പ്രസ്താവനകളിലൂടെയും മലയാളികൾ മതിമറന്നു ചിരിക്കുന്ന കാഴ്ചക്കാണ് നാടകലോകം സാക്ഷ്യം വഹിച്ചത് . ജീവിത സാഹചര്യങ്ങൾ കൊണ്ട് എവിടെനിന്നോ, എന്തെക്കെയോ കാരണങ്ങൾ കൊണ്ട് തെരുവിലെത്തപ്പെട്ട നിരവധിയാളുകൾ അവരുടെ കഥ പറയുമ്പോൾ അത് വലിയൊരു യാഥാർഥ്യമാണ് എന്ന തിരിച്ചറിവ് ആസ്വാദകന് ഉണ്ടാകും.

ഹാസ്യത്തിന്റെ മേമ്പൊടിയോടെ വലിയൊരു സാമൂഹിക വിഷയമാണ് തിയേറ്റർ ഗ്രൂപ്പ്‌ തങ്ങളുടെ എട്ടാമത് നാടകത്തിലൂടെ പറയാൻ ശ്രമിക്കുന്നതു . തിയേറ്റർ ഗ്രൂപ്പിന്റെ അമരക്കാരനും സംവിധായകനുമായ അൻസാർ ഇബ്രാഹിമാണ് പ്രൗഢ ഗംഭീരമായ സദസ്സിൽ വെച്ച് ലോക നാടക ദിനത്തിൽ നാടക പ്രഖ്യാപനം നടത്തിയത് . തീയേറ്റർ ഗ്രൂപ്പ് മസ്കറ്റിന്റെ കോർ കമ്മിറ്റി അംഗങ്ങളായ അനിൽ കടക്കാവൂർ, അൻസാർ അബ്ദുൽ ജബ്ബാർ, സുധ രഘുനാഥ്, ഉദയൻ തൃക്കുന്നപ്പുഴ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ അജിത് വാസുദേവൻ, കേരള വിംഗ് കോ കൺവീനർ കെ.വി. വിജയൻ എന്നിവരുൾപ്പെടെ സാമൂഹിക ‑സാംസ്കാരിക മേഖലകളിലെ നിരവധിപേർ സംബന്ധിച്ചു . നാടക പ്രേമികളെ സംബന്ധിച്ച് ഇനിയുള്ള എട്ടു മാസക്കാലം നാടകത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് .… അണിയറ പ്രവർത്തകർക്ക് വിശ്രമമില്ലാത്ത ഒരുക്കങ്ങളുടെയും .….

Eng­lish Sum­ma­ry: The­ater Group’s play of the year “Ezhu Rathrikal” on Decem­ber 13, 2024

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.