4 May 2024, Saturday

Related news

April 20, 2024
February 29, 2024
January 16, 2024
December 24, 2023
October 6, 2023
August 1, 2023
July 25, 2023
July 10, 2023
May 17, 2023
April 5, 2023

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; ഒരു കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു

Janayugom Webdesk
കൊച്ചി
April 20, 2024 9:44 pm

മുതിര്‍ന്ന മലയാള സിനിമാ സംവിധായകന്‍ ജോഷിയുടെ എറണാകുളം പനമ്പള്ളിനഗറിലുള്ള വീട്ടില്‍ മോഷണം. സ്വര്‍ണ, വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ ഒരു കോടി രൂപയുടെ മോഷണം നടന്നതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രാവിലെ അടുക്കളയിലെ ജനാല തുറന്നു കിടക്കുന്നത് കണ്ടാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും ഉള്‍പ്പെടെ സംഭവം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. 

സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലൈസ്, ആഡംബര വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതരസംസ്ഥാനത്ത് നിന്നുള്ളവരായിരിക്കാം പ്രതികള്‍ എന്ന് സംശയിക്കുന്നു. അയല്‍വീടുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 

ജോഷിയും കുടുംബവും വീട്ടില്‍ ഉള്ളപ്പോഴാണ് മോഷണം. അടുക്കള ജനാല വഴി വീടിനുള്ളില്‍ കടന്ന കള്ളന്‍ മുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ വജ്രാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയായിരുന്നു. തൊപ്പി വച്ചിട്ടുള്ളതിനാല്‍ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ല. പൊലീസ് നായയെ ഉപയോഗിച്ചും പരിശോധന നടത്തിയിട്ടുമുണ്ട്. അടുക്കള ജനാല വഴി അകത്തേക്ക് കയറിയ കള്ളന്‍ മോഷണത്തിന് പിന്നാലെ വാതില്‍ തുറന്ന് പുറത്തേക്ക് പോയി എന്നും പൊലീസ് കണ്ടെത്തി. ഒന്നിലധികം പ്രതികള്‍ പേര്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയിക്കുന്നു. 

Eng­lish Summary:Director Joshi’s house bur­glar­ized; Jew­el­ery worth one crore was stolen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.