27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 18, 2024
May 1, 2024
April 28, 2024
April 14, 2024
February 20, 2024
February 17, 2024
January 8, 2024
December 28, 2023
December 15, 2023
December 11, 2023

സല്‍മാന്‍ ഖാന്റെ ഫാംഹൗസില്‍ അതിക്രമിച്ചു കയറി; രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
January 8, 2024 9:26 pm

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജനുവരി നാലിനാണ് മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ പ്രതികള്‍ അതിക്രമിച്ച് കയറിയത്.

അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണ് അറസ്റ്റിലായത്. സല്‍മാന്റെ ആരാധകരായ ഇരുവരും താരത്തെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫാം ഹൗസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരോട് കള്ളപ്പേരാണ് ഇവര്‍ പറഞ്ഞത്. കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ചാണവര്‍ ഇവര്‍ ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തി.

Eng­lish Summary;broke into Salman Khan’s farm­house; Two peo­ple were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.