26 April 2024, Friday

Related news

April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024

മോഷ്ടിച്ച ബാഗുമായി ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയത് പൊലീസിന്റെ മുന്നിലേക്ക്

Janayugom Webdesk
തൃശൂര്‍
August 20, 2022 11:20 am

മോഷ്ടിച്ച ബാഗുമായി ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയത് പൊലീസിന്റെ മുന്നിലേക്ക്. തമിഴ്‌നാട് ട്രിച്ചി സ്വദേശി വേണുഗോപാലാണ് റെയിവേ പൊലീസിന്റെ പിടിയിലായത്. ഷൊര്‍ണൂര്‍ — തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍ തൃശ്ശൂരില്‍നിന്ന് തിരുവല്ലയ്ക്ക് പോകാൻ കയറിയ കോഴിക്കോട് സ്വദേശിയുടെ ബാഗാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.

ബാഗില്‍ 50,000 രൂപയും 80,000 രൂപ വിലയുള്ള സ്വര്‍ണവും മൊബൈലുമടക്കം 1.35 ലക്ഷം രൂപയുടെ മുതല്‍ ഉണ്ടായിരുന്നു. പൊലീസിനെ കണ്ട് പരുങ്ങിയതോടെയാണ് ഇയാളെ പരിശോധിച്ചത്. ഇയാളില്‍ നിന്ന് ബാഗ് കണ്ടെടുക്കുകയും, ബാഗിന്റെ ഉടമയെ കണ്ടെത്തി നല്‍കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish sum­ma­ry: thief arrest­ed by rail­way police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.