15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 3, 2025
June 7, 2025
May 19, 2025
May 18, 2025
May 16, 2025
May 11, 2025
May 6, 2025
May 5, 2025
May 4, 2025
May 2, 2025

തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 16, 2024 10:10 am

തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു.കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മുത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറെ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട കാർ കൈവരി തകർത്ത് പാറമടയിലേക്ക് വീഴുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടത്. ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. 40 അടിയോളം താഴ്ചയുള്ള പാറമടയിലേക്കാണ് കാർ വീണത്. സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

Eng­lish Summary:
Three peo­ple were killed when their car over­turned at Para­ma­da in Thris­sur’s Khikkattusseri

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.