16 April 2024, Tuesday

മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി

Janayugom Webdesk
പാലക്കാട്
September 29, 2023 6:39 pm

മംഗലം ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്ത സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഡാമിലെ ജല നിരപ്പ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതവും ഒരു ഷട്ടര്‍ 5 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. അതേസമയം സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Three shut­ters of Man­galam Dam raised
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.