തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് ആരംഭിച്ചത്. പാടിവട്ടം ഗവ.എൽ.പി.എസിലെ (ബൂത്ത് 21) പ്രിസൈഡിംഗ് ഓഫീസർ ജയേഷ് കുര്യാക്കോസ്, ഒന്നാം പോളിങ് ഓഫീസർ ഫാബിയൻ മെയിൻ എന്നിവർ ചേർന്നാണ് വോട്ടിംഗ് മെഷീനും മറ്റ് അനുബന്ധ സാധനങ്ങളും ഏറ്റുവാങ്ങിയത്.
കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും അടങ്ങിയ വോട്ടിംഗ് മെഷീന് പുറമേ വി.വി. പാറ്റ് മെഷീനും വോട്ടെടുപ്പിന് ആവശ്യമായ 21 സ്റ്റേഷനറി സാമഗ്രികളാണ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തത്. തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി 20 കൗണ്ടറുകളായിരുന്നു വിതരണത്തിനായി ഒരുക്കിയിരുന്നത്.
പോളിംഗ് ഉദ്യോഗസ്ഥർക്ക് മഹാരാജാസിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനായി നേരത്തെ തന്നെ പ്രത്യേക സമയ ക്രമം നിശ്ചയിച്ചിട്ടുണ്ടായിരുന്നു.
English Summary: Thrikkakkara by-election: First distribution of voting materials at Padivattom Govt. LPS
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.