23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടി20 പരമ്പര; ആദ്യ മത്സരം ഇന്ന്

Janayugom Webdesk
June 9, 2022 4:18 pm

ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്നടക്കും. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. പരിക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര സ്വന്തമാക്കി കരുത്ത് കാട്ടാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം. 

ടി20 ലോകകപ്പിന് വെറും 130 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കുന്ന ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബൂമ്ര തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. അതേസമയം, ഏറ്റവും കരുത്തുറ്റ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. 

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക്, 150 കിലോ മീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന ഉമ്രാന്‍ മാലിക്, ഐപിഎല്‍ കിരീടമുയര്‍ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരുടെ പ്രകടനങ്ങളിലേയ്ക്കാകും ഏവരും ഉറ്റുനോക്കുക. നായകനായി ആദ്യ മത്സരത്തിനിറങ്ങുന്ന ഋഷഭ് പന്തിന്റെ പ്രകടനവും നിര്‍ണായകമാകും. മറുഭാഗത്ത് ഡേവിഡ് മില്ലറിലാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷ. ഐപിഎല്ലില്‍ ലഭിച്ച ചെറിയ അവസരങ്ങള്‍ പോലും വലിയ ഫലം നല്‍കിയ ഇന്നിംഗ്‌സുകളായിരുന്നു മില്ലറില്‍ നിന്നുണ്ടായത്. 

അവസാനം കളിച്ച 12 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അഫ്ഗാനിസ്ഥാനും റൊമേനിയയും മാത്രമാണ് ഇതിന് മുമ്പ് 12 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചത്. ഇന്നത്തെ മത്സരം കൂടി വിജയിക്കാനായാല്‍ തുടര്‍ച്ചയായി 13 ടി20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറും. മറുഭാഗത്ത് ഇന്ത്യയില്‍ ആകെ 2 ടി20 പരമ്പരകള്‍ മാത്രം കളിച്ച ദക്ഷിണാഫ്രിക്ക ഇതുവരെ പരമ്പര കൈവിട്ടിട്ടില്ല.

Eng­lish sum­ma­ry; Today is the first match of the India-South Africa T20 series

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.