7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 3, 2024
January 8, 2024
October 13, 2023
September 13, 2023
May 5, 2023
June 17, 2022
June 8, 2022
June 7, 2022
May 31, 2022

ഇന്ന് ലോക പുകയില രഹിത ദിനം; പുകയില പരിസ്ഥിതിക്കും ഭീഷണി

Janayugom Webdesk
തിരുവനന്തപുരം
May 31, 2022 8:06 am

ഇന്ന് ലോക പുകയില രഹിത ദിനം. ‘പുകയില: പരിസ്ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വർഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉല്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 

പുകയില കൃഷിയും നിർമ്മാണവും ഉപയോഗവും രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ പ്രകൃതിയെ വിഷലിപ്തമാക്കുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോൾ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവർത്തിക്കുന്നു. പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ നമ്പറുകളിൽ വിളിച്ച് ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സിഒപിഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസിലിങ്ങും ലഭ്യമാണ്.

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് തൃശൂരിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിര്‍വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി ബോധവല്ക്കരണ പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എൻഎസ്എസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. തൃശൂർ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായും പ്രഖ്യാപിക്കും.

Eng­lish sum­ma­ry; Today is World No Tobac­co Day; Tobac­co also pos­es a threat to the environment

You may also like this video;

TOP NEWS

November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.