ബി​ഹാ​റി​ല്‍ ട്രെ​യി​ന്‍ പാ​ളം തെ​റ്റി; നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

Web Desk
Posted on March 31, 2019, 1:40 pm

ന്യൂഡല്‍ഹി: ബിഹാറിലെ ചപ്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9.45 ന് തപ്തി ഗംഗ എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്റെ 13 ബോഗികള്‍ പാളം തെറ്റി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.