28 April 2024, Sunday

Related news

April 28, 2024
April 28, 2024
April 26, 2024
April 26, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024

ആംബുലന്‍സ് തലകീഴായി മറിഞ്ഞ് രണ്ട് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2022 1:08 pm

ആംബുലന്‍സ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് അതിര്‍ത്തി സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ മരിച്ചു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ആറ് ബിഎസ്എഫ് ജവാന്മാരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബിഹാര്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ മനോജ് പസ്വാന്‍ (32), ഉത്തര്‍പ്രദേശ് സ്വദേശിയായ ഹെഡ്കോണ്‍സ്റ്റബിള്‍ യശ്‌വീര്‍ സിങ് (52) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Two BSF per­son­nel were killed when an ambu­lance overturned

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.