June 4, 2023 Sunday

Related news

June 4, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023
June 3, 2023
June 2, 2023
June 2, 2023
June 2, 2023
June 2, 2023

കരിപ്പൂരില്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സ്യുള്‍ രൂപത്തിലാക്കി കടത്തിയ രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
കോഴിക്കോട്
March 10, 2023 3:25 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍ നിന്നായി 1.1 കോടി രൂപയുടെ രണ്ട് കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്ന് വന്ന സഹീദില്‍ നിന്ന് 1174 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്.

ഇരുവരും സ്വര്‍ണമിശ്രിതം ക്യാപ്‌സ്യുള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിന് വിമാന ടിക്കറ്റിന് പുറമെ സഹീദിന് മുപ്പതിനായിരം രൂപയും, മിര്‍ഷാദിന് അമ്പതിനായിരം രൂപയുമാണ് പ്രതിഫലമായി കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Eng­lish Summary;Two per­sons were arrest­ed for smug­gling gold mix­ture in the form of cap­sules in Karipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.